• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

Intentions

ചെട്ടിക്കാട് പള്ളിയിലെ പ്രധാന നേര്‍ച്ചകള്‍

ഉപവാസവും പ്രാർത്ഥനയുമായി വിശുദ്ധ അന്തോണീസിന്റെ മുമ്പിലെത്തുന്ന ഓരോ വിശ്വാസിയും അവന്റെ വിശ്വാസം തീക്ഷണതയിൽ നിർവ്വഹിക്കുന്നത് നിരവധി ഭക്തകൃത്യങ്ങളാണ്. വി.അന്തോണീസ് ഉണ്ണീശോയെ കുളിപ്പിക്കുന്നതായി ദർശനമുണ്ടായ കിണറ്റിലെ വേള്ളം ഉപയോഗിക്കുന്നത് വഴിയായി നിരവധി അനുഗ്രഹങ്ങളാണ് ഇവിടെ നടക്കുന്നത്. കൂടാതെ അടിമ സമർപ്പണം, കുട്ടികൾക്ക് ചോറൂണ്, പൊൻനാവ് സമർപ്പണം, തുലാഭാരം തുടങ്ങി എല്ലാ നേർച്ചകളും വിശുദ്ധന്റെ മദ്ധ്യസ്ഥശക്തി അനുഭവഭേദ്യമാകുന്നവയാണ്.

ചെട്ടിക്കട് ദേവാലയത്തിൽ പ്രചാരപ്പെട്ടിട്ടുള്ള മറ്റൊരു വഴിപാടാണ് പൊൻനാവ് സമർപ്പണം. വിശുദ്ധന്റെ അഴുകാത്ത നാവിനെ അനുസ്മരിച്ചു കൊണ്ടാണ് വിശ്വാസികൾ പൊൻനാവു സമർപ്പണം ഒരു വഴിപാടായി നടത്തുന്നത്. രോഗപീഡകളാൽ വലയുന്ന അനേകരാണ് പൊൻനാവു സമർപ്പണത്തിനായി ഇവിടെയെത്തിച്ചേരുന്നത്.

വിശുദ്ധ അന്തോണീസിന്റെ തിരുവസ്ത്രം ധരിപ്പിക്കൽ പാദുവയിൽ കൊമ്പ്രിയായിലെ ആശ്രമത്തിൽ ആതുരസേവന വിഭാഗത്തിന്റെ ചുമതല വി.അന്തോണിക്കായിരുന്നു.ഒരിക്കൽ അപസ്മാര രോഗമുള്ള ഒരു ബാലൻ ആശ്രമത്തിൽ വന്നപ്പോൾ വിശുദ്ധൻ തന്റെ പുറം കുപ്പായമെടുത്ത് അവനെ അണിയിച്ചു. ഉടനെ തന്നെ അവന്റെ ഉള്ളിൽ നിന്ന് ഭയം വിട്ടകന്നു.രോഗവിമുക്തനായി തന്നിൽ നിന്ന് ഭയാനകമായ എന്തോ ഒന്ന് വിട്ടകന്നതായി അവൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് രോഗികളായ കുട്ടികൾ വിശുദ്ധന്റെ വസ്ത്രം ധരിക്കുന്ന രീതിയുണ്ടായത്. ആ വിശ്വാസമാണ് ഇന്നും നിലനിൽക്കുന്ന തിരുവസ്ത്രം ധരിപ്പിക്കൽ എന്ന വഴിപാടായി തുടരുന്നത്.

വിവാഹശേഷം നാളുകൾ കഴിഞ്ഞിട്ടും കുട്ടികൾ ജനിക്കാത്ത ദമ്പതികൾ, തിരുനടയിൽ വന്നു പ്രാർത്ഥിച്ച് കുഞ്ഞുങ്ങൾ ജനിച്ചശേഷം തങ്ങളുടെ കുഞ്ഞുങ്ങളെ അന്തോണീസ് പുണ്യാളന്റെ ഉണ്ണിതൊട്ടിലിൽ സമർപ്പിച്ചു ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. എല്ലാമാസവും നാലാമത്തെ ചൊവ്വാഴ്ച്ചകളിലാണ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കൈകുഞ്ഞുങ്ങളെ വി.അന്തോണീസിന്റെ ഉണ്ണിതൊട്ടിലിൽ കിടത്തി പ്രാർത്ഥിക്കനുള്ള സൗകര്യം ഉള്ളത്.

വിവാഹശേഷം