• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

ചെട്ടിക്കാട് വി.അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രം

sas

പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ ദിവ്യ സാന്നിദ്ധ്യത്താൽ കീര്‍ത്തികേട്ടതാണ് ചെട്ടിക്കാട്ട് തീര്‍ത്ഥാടന കേന്ദ്രം.ഇറ്റലിയിലെ പാദുവയില്‍ നിന്നു കൊണ്ടുവന്ന വി.അന്തോണീസിന്റെ അഴുകാത്ത നാവിന്റെ ഉള്‍പ്പെടെ മൂന്നുതിരുശേഷിപ്പുകള്‍ സ്ഥാപിച്ചിരിക്കുന്ന ഏഷ്യയിലെ ഏക തീര്‍ത്ഥാടന കേന്ദ്രമാണിത്.

വി.അന്തോണീസിന്റെ കൈയ്യൊപ്പ് പതിഞ്ഞ മണ്ണാണ് ചെട്ടിക്കാട്ടെത്. ദൈവപിതാവിന്റെ ഈ അനുഗ്രഹ സ്രോതസ് തേടി അനേകായിരങ്ങളാണ് ഇന്ന് ചെട്ടിക്കാട്ടെത്തുന്നത്. തന്നെ തേടിയെത്തുന്നവരെയെല്ലാം താൻ എപ്രകാരമാണോ കന്യകാമാതാവിന്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയെ ഏറ്റു വാങ്ങിയത് അതേ സ്നേഹ വായ്തപ്പോടെ ചേർത്തു പിടിക്കുന്നു.

ഇന്ന് ജനലക്ഷങ്ങള്‍ യഥാർത്ഥ അനുതാപത്തോടും പ്രാർത്ഥനയോടും ചെട്ടിക്കാട്ടെത്തി അനുഗ്രഹം നേടി തിരികെ പോകുന്നു. ജീവിത കാലത്ത് പരിശുദ്ധ അമ്മയോടും ദിവ്യകാരുണ്യത്തോടും വലിയ ഭക്തി പ്രദർശിപ്പിച്ചിരുന്ന അന്തോണീസ് മഞ്ഞുമാതാവിന്റെ മാനസപുത്രനായിട്ടാണ് ചെട്ടിക്കാട് വളർന്നു വന്നത്. അതിനാൽ തന്നെ അന്തോണീസ് വഴി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് വേഗത്തിൽ ഫലം നൽകാൻ പരി.അമ്മയും മദ്ധ്യസ്ഥം നിൽക്കുന്നു – കാനായിലെ കല്യാണ വിരുന്നിലെ എന്ന പോലെ.

അതെ, ജീവിതത്തിന്റെ വ്യഥകൾ തളർത്തുമ്പോൾ മുന്നോട്ടു നീ ങ്ങാനാവാതെ തളരുമ്പോൾ നമുക്ക് ഒരാശയമുണ്ട്. അതു ചെട്ടിക്കാട്ടെ വി.അന്തോനീസാണ്. പ്രാർത്ഥനയോടെ നമുക്ക് അവിടുത്തെ തിരുസന്നിധിയിൽ അണയാം. നേർച്ച നിയോഗങ്ങൾ നിറവേറ്റാം. നല്ല കുമ്പസാരം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാം. അനുഗ്രഹ നൊവേനയിൽ പങ്കെടുക്കാം. ആശീർവദിച്ച നേർച്ച വിഭവങ്ങൾ സ്വീകരിക്കാം…. അനുഗ്രഹം നേടാം.

“Actions speak louder than words; let your words teach and your actions speak.” – St.Antony

ഉണ്ണീശോയുടെ വിശ്വസ്ഥസ്നേഹിതനായ വി.അന്തോണീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ, ആമ്മേന്‍.